യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത
കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്.

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വൈകീട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണില്‍ സംസാരിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൂയപ്പള്ളി പോലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. അഷ്ടമിയുടെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസിന്റെ നിഗമനം.
RELATED STORIES
എട്ട് യൂട്യൂബ് ചാനലുകള് നിരോധിച്ച് കേന്ദ്രം
18 Aug 2022 2:50 PM GMT'നന്ദുവിന്റേത് കൊലപാതകം, പിന്നില് ഡിവൈഎഫ്ഐ, ലഹരിമാഫിയ: വി ഡി സതീശന്
18 Aug 2022 2:13 PM GMTയൂറിയ കലര്ന്ന 12,700 ലിറ്റര് പാല് പിടികൂടി; തമിഴ്നാട്ടില് നിന്ന്...
18 Aug 2022 12:42 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMT'ആയുധങ്ങള് കണ്ടെത്തിയ ബോട്ട് അസ്ത്രേലിയന് വനിതയുടേത്';...
18 Aug 2022 12:13 PM GMTലിംഗ സമത്വമെങ്കില് പുരുഷന് ആണ്കുട്ടിയുമായി ബന്ധപ്പെട്ടാല് പോക്സോ...
18 Aug 2022 10:44 AM GMT