Kerala

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക പള്ളിയില്‍ ആരാധന നടത്തുന്നതിനെച്ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

സമയ ക്രമം അനുസരിച്ചാണ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയിരുന്നത്. രാവിലെ ആറു മുതല്‍ 8.30 വരെയാണ് ഇവര്‍ക്ക് ആരാധന നടത്താന്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ മുഴുവന്‍ സമയവും ആരാധന നടത്താമെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക  പള്ളിയില്‍ ആരാധന നടത്തുന്നതിനെച്ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം
X

കൊച്ചി: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക പള്ളിയില്‍ ആരാധന നടത്തുന്നതിനെച്ചൊല്ലി ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികളെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പള്ളിയുടെ സമീപം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്്. സമയ ക്രമം അനുസരിച്ചാണ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനനടത്താന്‍ അനുമതി നല്‍കിയിരുന്നത്. രാവിലെ ആറു മുതല്‍ 8.30 വരെയാണ് ഇവര്‍ക്ക് ആരാധന നടത്താന്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ മുഴുവന്‍ സമയവും ആരാധന നടത്താമെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അമ്പതോളം വരുന്ന ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലേക്കെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് അടച്ച് ഇവരെ തടയുകയായിരുന്നു. ഇതിനു ശേഷം യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിക്കകത്തും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പള്ളിക്കു പുറത്തും തമ്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ആരാധന നടത്താന്‍ തങ്ങള്‍ക്ക് സൗകര്യമൊരുക്കി തരണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസിനോട് ആവശ്യപ്പെട്ടു. രാത്രി വൈകിയും ഓര്‍ത്തഡോക്സ് വിഭാഗം പിരിഞ്ഞ് പോകുവാന്‍ കൂട്ടാക്കാതെ ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പോലീസ് ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it