സ്‌കൂളിലേക്കു ഉച്ച ഭക്ഷണത്തിനെത്തിച്ച ഇറച്ചിയില്‍ പുഴു

സ്‌കൂളിലേക്കു ഉച്ച ഭക്ഷണത്തിനെത്തിച്ച ഇറച്ചിയില്‍ പുഴു

പരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനായി എത്തിച്ച ഇറച്ചിയില്‍ പുഴു. നെടുവ ഹൈസ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാനായി കൊണ്ടുന്ന ഇറച്ചിയിലാണ് പുഴുക്കളെ കണ്ടത്. അയ്യപ്പന്‍ കാവിലെ ഇറച്ചിക്കടയില്‍ നിന്നാണ് പുഴുവരിച്ച നിലയിലുള്ള ഇറച്ചി സമീപത്തെ സ്‌കൂളിലേക്കു കൊണ്ടുവന്നത്. സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി ഇറച്ചിക്കട പൂട്ടിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി പറഞ്ഞു

RELATED STORIES

Share it
Top