ലോക പരിസ്ഥിതിദിനം: 57.7 ലക്ഷം തൈകള്‍ തയ്യാറാക്കി വനംവകുപ്പ്
ജൂണ്‍ 5ന് ലോക പരിസ്ഥിതിദിനത്തില്‍ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് 57.7 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കി. ഇതില്‍ 47 ലക്ഷം തൈകള്‍ തദ്ദേശസ്വയംഭരണവകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യും. ജൂണ്‍ 5ന് ലോക പരിസ്ഥിതിദിനത്തില്‍ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.
വനമഹോല്‍സവത്തിന്റെ ഭാഗമായി ആദിവാസി കോളനികള്‍, വനസംരക്ഷണ സമിതി/ ഇക്കോഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന വനമേഖലകള്‍, വനപ്രദേശങ്ങളുടെ പുനസ്ഥാപനം എന്നിവയ്ക്കായി സാമൂഹ്യവനവത്ക്കരണ വിഭാഗം 10.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. വനംവകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം തയ്യാറാക്കിയ 57.7 ലക്ഷം തൈകളില്‍ 24.89 ലക്ഷം ഫലവൃക്ഷത്തൈകളും 5.78 ലക്ഷം പുഷ്പിക്കുന്നവയും 7.84 ലക്ഷം ഔഷധ സസ്യങ്ങളും 3.77 ലക്ഷം സമുദ്ര/നദീതട സംരക്ഷണത്തിന് ഉപയോഗപ്രദമായതും തൈകള്‍ 15.37 ലക്ഷം തടിയുപയോഗത്തിനുള്ളവയുമാണ്.
മാവ്, ഞാവല്‍, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാന്‍, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിള്‍, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാല്‍പതോളം ഇനം വൃക്ഷത്തൈകളാണ് ഇക്കുറി വിതരണത്തിനായി തയ്യാറാക്കിയിട്ടിള്ളത്. ദിനാചരണത്തിന്റെ സംസ്ഥാനതല തൈ വിതരണവും വൃക്ഷത്തെ നടീലും ജൂണ്‍ 5ന് രാവിലെ 9.30ന് വനംമന്ത്രി അഡ്വ. കെ രാജു കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചിട്ടുണ്ട്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിസ്ഥിതി ദിനാഘോഷവും വനമഹോല്‍സവവും വനംവകുപ്പ് ആചരിക്കുക. തൈകള്‍, നഴ്സറികള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്. ജില്ല, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം- 0471 - 2360462- 9447979135, കൊല്ലം -0474 -2748976- 9447979132, പത്തനംത്തിട്ട- 0468 - 2243452- 9447979134, ആലപ്പുഴ- 0477 - 2246034- 9447979131, കോട്ടയം-0481-2310412-9447979133, ഇടുക്കി-04862 -232505-9447979142, എറണാകുളം-0484 - 2344761- 9447979141, തൃശൂര്‍- 0487 - 2320609- 9447979144,പാലക്കാട്-0491 - 2555521- 9447979143, മലപ്പുറം-0483 - 2734803- 9447979154, കോഴിക്കോട്- 0495 - 2416900- 9447979153, വയനാട്-04936 - 202623- 9447979155, കണ്ണൂര്‍- 0497 - 2705105- 9447979151, കാസര്‍ഗോഡ്- 04994 - 255234- 9447979152, നേച്ചര്‍ സ്റ്റഡി സെന്റര്‍, കാലടി-0484 -2468680- 9447979164.
RELATED STORIES
ഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMTതൃശൂര്‍ കാട്ടൂരില് നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്ത്ഥിനിയുടെ...
24 Sep 2023 6:12 AM GMT