Kerala

വനിത മതിലിനെ വര്‍ഗീയ മതില്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ തലയക്ക് സുഖമില്ലാത്തവര്‍:മന്ത്രി എം എം മണി

മതില്‍ വന്‍ വിജയമായിരിക്കും. മാധ്യമങ്ങളും നടത്തുന്ന പ്രചരണം വനിത മതിലിന് അനുകൂലമായിരിക്കുകയാണ്.

വനിത മതിലിനെ വര്‍ഗീയ മതില്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ തലയക്ക് സുഖമില്ലാത്തവര്‍:മന്ത്രി എം എം മണി
X


കൊച്ചി: ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനെ വര്‍ഗീയ മതില്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ തലയക്ക് സുഖമില്ലാത്തവര്‍ എന്ന് മന്ത്രി എം എം മണി.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത മതില്‍ ഗിന്നസ് ബുക്കില്‍ കയറും. മതില്‍ വന്‍ വിജയമായിരിക്കും. വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തലക്ക് സുഖമില്ലാത്തവരാണ്. പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന പ്രചരണം വനിത മതിലിന് അനുകൂലമായിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും നടത്തുന്നവിമര്‍ശനം വനിതാ മതിലിന് പ്രചാരണം ഏറാന്‍ കാരണമായി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. വനിതാ മതിലിനിടയില്‍ അക്രമങ്ങളൊന്നും നടക്കുമെന്ന് കരുതുന്നില്ലെന്നും എന്തെങ്കിലും അക്രമ സാധ്യത ഉണ്ടെങ്കില്‍ അതിനെ നേരിടാന്‍ പോലിസ് സംവിധാനം സജ്ജമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Next Story

RELATED STORIES

Share it