Kerala

പീഡനം മറച്ചുവച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുക; സെന്റ് ജമ്മാസ് സ്‌കൂളിനു മുന്നില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പ്രതിഷേധം

ശശികുമാറിനെ പോലുള്ള പീഡന വീരര്‍ക്ക് ഒത്താശകള്‍ ചെയ്യുകയും ഇരകളെ കുറ്റവാളികളാക്കുകയും ചെയ്യുന്ന നിലവിലെ വ്യവസ്ഥ മാറണമെന്നും കുറ്റക്കാര്‍ക്കെതിരേ പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുയും വേണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി റജീന വളഞ്ചേരി പറഞ്ഞു.

X

മലപ്പുറം: സിപിഎം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ ശശികുമാര്‍ 30-35 വര്‍ഷക്കാലം 9 ഉം 12 ഉം വയസ്സായ വിദ്യാര്‍ഥിനികളെ പീഡനങ്ങള്‍ക്കിരയാക്കുകയും പരാതി നല്‍കുമ്പോള്‍ അത് മൂടി വെക്കുകയും ചെയ്ത സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

ശശികുമാറിനെ പോലുള്ള പീഡന വീരര്‍ക്ക് ഒത്താശകള്‍ ചെയ്യുകയും ഇരകളെ കുറ്റവാളികളാക്കുകയും ചെയ്യുന്ന നിലവിലെ വ്യവസ്ഥ മാറണമെന്നും കുറ്റക്കാര്‍ക്കെതിരേ പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുയും വേണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി റജീന വളഞ്ചേരി പറഞ്ഞു.

മാസ് കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് റജീന വളാഞ്ചേരി, സാജിദ പൂക്കോട്ടൂര്‍, സാബിറ, ഖദീജ കൊളത്തൂര്‍, മാജിദ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it