പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു
അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും വിമണ്‍ ഇന്ത്യ മുവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
BY BSR25 Feb 2019 8:08 PM GMT

X
BSR25 Feb 2019 8:08 PM GMT
കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും വിമണ്‍ ഇന്ത്യ മുവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. കുടുംബത്തിലെ സ്ത്രീകള്‍ കൊലയുടെ ആഘാതത്തില്‍ നിന്നു ഇതുവരെ മോചിതരായിട്ടില്ല. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, സെക്രട്ടറി ഷാനിദ ഹാരിസ്, ഖജാഞ്ചി നജ്മുന്നിസ, നേതാക്കളായ ജുനൈദ, ഫസീല, ഖൈറുന്നിസ എന്നിവരാണ് സാന്ത്വനവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT