Kerala

പോലിസിന്റെ മൂന്നാം മുറ: യുവാവിന് ചികില്‍സയും നിഷേധിച്ച് ക്രൂരത തുടരുന്നു-കെ കെ റൈഹാനത്ത്

ബിലാല്‍ എന്ന യുവാവ് റിമാന്‍ഡിലാണെന്നാണ് അറിയുന്നത്. മകന്‍ എവിടെയാണെന്നു പോലും കുടുംബത്തെ പോലിസ് അറിയിച്ചിട്ടില്ല. മകന്റെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

പോലിസിന്റെ മൂന്നാം മുറ:  യുവാവിന് ചികില്‍സയും നിഷേധിച്ച് ക്രൂരത തുടരുന്നു-കെ കെ റൈഹാനത്ത്
X

പാലക്കാട്: പോലിസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവാവിന് മതിയായ ചികില്‍സ പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ഇരുപതും പതിനെട്ടും വയസായ രണ്ടു യുവാക്കളെയാണ് പോലിസ് വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയത്. മൂന്നാംമുറയ്ക്കും വംശീയാധിക്ഷേപത്തിനും ഇരയായ ഒരാള്‍ ചികില്‍സയിലാണ്.

ബിലാല്‍ എന്ന യുവാവ് റിമാന്‍ഡിലാണെന്നാണ് അറിയുന്നത്. മകന്‍ എവിടെയാണെന്നു പോലും കുടുംബത്തെ പോലിസ് അറിയിച്ചിട്ടില്ല. മകന്റെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രത്യേകിച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. കൂടാതെ കൊവിഡ് രോഗവ്യാപനം ഭീതിതമായ സാഹചര്യമാണ്. യുവാവിന് മതിയായ ചികില്‍സ ഉറപ്പാക്കാതെ പോലിസ് ക്രൂരത തുടരുകയാണ്.

പാലക്കാട് നോര്‍ത്ത് എസ്‌ഐ സുധീഷ് കുമാര്‍ ആര്‍എസ്എസ് പക്ഷപാതിയായാണ് പെരുമാറുന്നത്. വംശീയവിദ്വേഷത്തില്‍ കുപ്രസിദ്ധി നേടിയ യുപിയിലെ യോഗിയുടെ പോലിസിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് പിണറായി സര്‍ക്കാരിന്റെ കീഴില്‍ പാലക്കാട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വംശവെറിയനായ സുധീഷ് കുമാറിനെ ഉദ്യോഗത്തില്‍ തുടരാന്‍ അനുവദിക്കരുത്. സിറാജുന്നിസയെന്ന ബാലികയെ പോലും വെടിവെച്ചു വീഴ്ത്തിയ വര്‍ഗീയവാദികളുടെ താവളമായാണ് പാലക്കാട് പല പോലിസ് സ്‌റ്റേഷനുകളും നിലകൊള്ളുന്നത്. പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കേണ്ട പോലിസ് സംവിധാനം വര്‍ഗീയവല്‍ക്കരിക്കുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥയും ക്രമസമാധാനഭംഗത്തിനും ഇടയാക്കുമെന്നും കെ കെ റൈഹാനത്ത് മുന്നറിയിപ്പു നല്‍കി. യുവാക്കളുടെ വീട്ടിലെത്തിയ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതാക്കള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വിമന്‍ ഇന്ത്യാ മുവ്‌മെന്റ് ജില്ലാ സെക്രട്ടറി അഷിതയും സംബന്ധിച്ചു.

Next Story

RELATED STORIES

Share it