സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് അറുതി വേണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

മിഥ്യകളുടെ പിന്നാലെ പോയി ഇല്ലാ കഥകള്‍ മെനഞ്ഞ് നിരായുധരായ യുവാക്കളെ നക്‌സല്‍ ബന്ധവും മറ്റും ആരോപിച്ച് പിന്നില്‍ നിന്ന് വെടിവെച്ചിടുന്ന പോലിസിന് മൂക്കിനു താഴെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനാകാത്തത് ലജ്ജാകരം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ക്ക്  അറുതി വേണം: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

കൊച്ചി:സ്ത്രീകളെയും പെണ്‍കുട്ടികളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമായി വരികയാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമറ്റി വിലയിരുത്തി. തിരുവല്ലയില്‍ ഒരു പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ നടുറോഡിലിട്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യമുളൊതു കൊണ്ടാണ്. മിഥ്യകളുടെ പിന്നാലെ പോയി ഇല്ലാ കഥകള്‍ മെനഞ്ഞ് നിരായുധരായ യുവാക്കളെ നക്‌സല്‍ ബന്ധവും മറ്റും ആരോപിച്ച് പിന്നില്‍ നിന്ന് വെടിവെച്ചിടുന്ന പോലിസിന് മൂക്കിനു താഴെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനാകാത്തത് ലജ്ജാകരമാണ് . കപട സ്‌നേഹത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന ആശാസ്യകരമല്ലാത്ത പ്രവണതകള്‍ക്കെതിരെ രക്ഷിതാക്കകളും പൊതു സമൂഹവും ജാഗ്രത പാലിക്കണമെന്നും ജില്ലാ കമിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാബിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുനിതാ നിസാര്‍, സക്കീനാ നാസര്‍, ബിന്ദു വില്‍സണ്‍, ഷീബ സഗീര്‍, ജിന്‍ഷ സംസാരിച്ചു.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top