മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത

സുപ്രിംകോടതിയുടെ വാദത്തോട് അനുകൂലിക്കാനാവില്ല.

മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത

മലപ്പുറം: മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സ്ത്രീകള്‍ പ്രാര്‍ഥിക്കേണ്ടത് സ്വന്തം വീടുകളിലിരുന്നാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സില്‍ അടക്കമുള്ളവര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രതികരണം.

സുപ്രിംകോടതിയുടെ വാദത്തോട് അനുകൂലിക്കാനാവില്ല. ശബരിമലയുടെ വിഷയത്തിലും ഇതുതന്നെയാണ് നിലപാട്. വിശ്വാസകാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. മതനേതാക്കള്‍ പറയുന്നതാണ് അംഗീകരിക്കേണ്ടത്. ഏത് മതവിശ്വാസികളായാലും അവരുടെ ആചാരങ്ങള്‍ക്ക് അനുമതി വേണമെന്നും ആലിക്കുട്ടി മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു.


RSN

RSN

Our Contributor help bring you the latest article around you


RELATED STORIES

Share it
Top