Kerala

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്.

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
X

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്.

യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. വേണ്ടത്ര സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it