Kerala

നിര്‍ത്തിയിട്ട പിക്കപ്പില്‍ ഓട്ടോ ഇടിച്ച് യുവതി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

കല്ലൂര്‍ പണപ്പാടി കോളനിയിലെ ശിവരാമന്റെ ഭാര്യ ടീന ശിവരാമന്‍ (38) ആണ് മരിച്ചത്.

നിര്‍ത്തിയിട്ട പിക്കപ്പില്‍ ഓട്ടോ ഇടിച്ച് യുവതി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
X

സുല്‍ത്താന്‍ ബത്തേരി: നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷയിടിച്ച് ഓട്ടോയാത്രക്കാരിയായ യുവതി മരിച്ചു. കല്ലൂര്‍ പണപ്പാടി കോളനിയിലെ ശിവരാമന്റെ ഭാര്യ ടീന ശിവരാമന്‍ (38) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറടക്കം മൂന്നുപേര്‍ക്കു പരിക്കേറ്റു. മരണപ്പെട്ട ടീനയുടെ മക്കളായ ലന (10), നിള(8), ഓട്ടോ ഡ്രൈവര്‍ ഷൈജു(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ആറരയോടെ മുത്തങ്ങ എടത്തറയിലായിരുന്നു അപകടം. മുത്തങ്ങയില്‍നിന്നും കല്ലൂരിലെ വീട്ടിലേക്ക് പോവുംവഴിയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നിലിടിച്ചത്. കഴിഞ്ഞദിവസം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് ജീപ്പ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ ആനിമേറ്ററാണ് ടീന. മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Next Story

RELATED STORIES

Share it