Kerala

കുടിവെള്ളവും അടിസ്ഥാനസൗകര്യവുമില്ലാതെ കാസര്‍ഗോട്ടെ ആദിവാസി ഊരുകള്‍

കള്ളാര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെട്ട വീട്ടിക്കോല്‍ ആദിവാസി ഊരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നത്.

കുടിവെള്ളവും അടിസ്ഥാനസൗകര്യവുമില്ലാതെ കാസര്‍ഗോട്ടെ ആദിവാസി ഊരുകള്‍
X

കൃഷ്ണന്‍ എരഞ്ഞിക്കല്‍

കാസര്‍ഗോഡ്: ലോക്ക് ഡൗണ്‍ നീട്ടിയതോടെ കാസര്‍ഗോഡ് ജില്ലയിലെ ആദിവാസി ഊരുകള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയിലെ വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡില്‍പ്പെട്ട കൊടിയംകുണ്ടിലെ 30 ലേറെ വീടുകളില്‍ കുടിവെള്ളമില്ലാത്ത അവസ്ഥയാണ്. കള്ളാര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെട്ട വീട്ടിക്കോല്‍ ആദിവാസി ഊരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നത്. കക്കൂസ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്ന് വീട്ടിക്കോല്‍ കോളനിക്കാര്‍ പരാതിപ്പെട്ടിട്ടും വാര്‍ഡ് മെമ്പര്‍ അവഗണിക്കുകയാണെന്നാണ് പരാതി.

ഈ ഭാഗങ്ങളില്‍ ഊരുകൂട്ടം (ഗ്രാമസഭ) ചേരാതെ മിനുട്‌സില്‍ വാര്‍ഡ് മെംബര്‍ എഴുതിച്ചേര്‍ക്കുകയാണ് പതിവെന്ന് ആദിവാസികള്‍ പറയുന്നു. വീടുകള്‍ വൈദ്യുതീകരിക്കാന്‍ ഫണ്ടനുവദിച്ചത് വാങ്ങിയതായാണ് രേഖകളിലുള്ളത്. എന്നാല്‍, പണം കിട്ടിയില്ലെന്നാണ് ആദിവാസി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. വൈദ്യുതിയെത്താത്ത ഈ കോളനികളില്‍ കണക്ഷന്‍ നല്‍കാന്‍ ജനപ്രതിനിധികള്‍ തടസ്സം നില്‍ക്കുന്നതായാണ് ആക്ഷേപം.

സാമൂഹിക അരക്ഷിതാവസ്ഥ നേരിടുന്ന ആദിവാസി ഊരുകളെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും അധികൃതരും അവഗണിക്കുകയാണെന്ന് നിരന്തരം പരാതിയുയര്‍ന്നിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഞങ്ങള്‍ മനുഷ്യരാണെന്നും അവകാശങ്ങളാണ് ചോദിക്കുന്നതെന്നുമാണ് ആദിവാസികള്‍ പറയുന്നത്. ആദിവാസി ഊരുകളില്‍ കുടിവെള്ളമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആദിവാസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it