Kerala

ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ മതനിരപേക്ഷ കക്ഷിയെ പിന്തുണക്കും; എസ്ഡിപിഐ

ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ മതനിരപേക്ഷ കക്ഷിയെ പിന്തുണക്കും; എസ്ഡിപിഐ
X

തിരൂരങ്ങാടി : ഇന്ത്യയെ തകര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാന്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറവണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അരീക്കല്‍ ബീരാന്‍കുട്ടി പ്രസ്ഥാവിച്ചു. എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രവര്‍ത്തക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

രാജ്യം ഉയര്‍ത്തി പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകര്‍ത്ത ബി.ജെ.പി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഒറ്റ കെട്ടായി ജനാധിപത്യ സമൂഹം ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഒറ്റ കക്ഷി എന്ന നിലക്ക് ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷിയോടൊപ്പം നില്‍ക്കുക എന്നത് ഇന്നിന്റെ പൗരന്മാരുടെ ഉത്തരവാദിത്വമാണ്.

ഇതിന് സംസ്ഥാന തലത്തില്‍ മാത്രം പ്രാദേശികമായി നില്‍ക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപാടോടുകൂടി കാണുമ്പോള്‍ മറ്റ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നേരത്തെ എസ്ഡിപിഐ സ്വീകരിച്ച നയം തന്നെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാണെന്നും ഇതിനിടെയിലെ വിവാദങ്ങളൊന്നും മുഖവിലക്കെടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.

ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റെ ജാഫര്‍ ചെമ്മാട് , സെക്രട്ടറി ഉസ്മാന്‍ ഹാജി, ട്രഷര്‍ മുനീര്‍, അക്ബര്‍ പരപ്പനങ്ങാടി സംസാരിച്ചു.




Next Story

RELATED STORIES

Share it