Kerala

യുഎസ്എസ് പരീക്ഷയില്‍ വ്യാപക തെറ്റുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

യുഎസ്എസ് പരീക്ഷയില്‍ വ്യാപക തെറ്റുകള്‍; പരാതിയുമായി രക്ഷിതാക്കള്‍
X
കണ്ണൂര്‍: കഴിഞ്ഞ മാസം നടന്ന യുഎസ്എസ് അറബിക് പരീക്ഷയില്‍ വ്യാപക ക്രമക്കേട്. ചോദ്യപേപ്പറില്‍ നിരവധി ചോദ്യങ്ങള്‍ തെറ്റായി വന്നിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ് 2024 ഫെബ്രുവരി 28ന് നടത്തിയ USS അറബിക് പരീക്ഷയിലെ 14 ചോദ്യങ്ങളും തെറ്റായ രീതിയിലാണ് വന്നിട്ടുള്ളത്. 1, 8 ചോദ്യങ്ങളുടെ ശരിയായ ഉത്തരം ചോയിസില്‍ ഇല്ല. 2, 3, 5, 6, 13 ചോദ്യങ്ങളില്‍ ഗ്രാമര്‍ തെറ്റാണ്. 4, 7, 10 , 11 , 14 , 15 ചോദ്യങ്ങളില്‍ പദങ്ങള്‍ തെറ്റിച്ചാണ് വന്നത്. 9-ാംനമ്പര്‍ ചോദ്യത്തിന് 2 ശരിയുത്തരം ഉണ്ട്. ഈ തെറ്റുകള്‍ കുട്ടികളെ പരീക്ഷാമുറിയില്‍ ഏറെ പ്രയാസപ്പെടുത്തുകയും റിസള്‍ട്ട് വരുമ്പോള്‍ അവരുടെ മാര്‍ക്ക് കുറയാനും പരീക്ഷയില്‍ തോല്‍ക്കാനും കാരണമാവുകയും ചെയ്യുമെന്നത് ഉറപ്പാണ്.

ആയതിനാല്‍ തെറ്റി വന്ന ചോദ്യങ്ങളുടെ മാര്‍ക്ക് കുട്ടികള്‍ക്ക് അനുവദിച്ചു കൊടുത്തു കൊണ്ടും, ഭാവിയില്‍ ചോദ്യപേപ്പറുകളില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനും, ചോദ്യങ്ങള്‍ ഏഴാം തരത്തിലെ കുട്ടികളുടെ നിലവാരത്തിനും മറ്റു ഭാഷ ചോദ്യപ്പേപ്പറുകളോട് പൊരുത്തപ്പെട്ടു കൊണ്ടും തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാനും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it