- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്തിനാണ് ഇങ്ങനെയൊരു മന്ത്രി; കെഎസ്ആർടിസി ജീവനക്കാർക്ക് ഐക്യദാർഢ്യവുമായി എഐഎസ്എഫ്
അഭിമന്യു ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ച പ്രതിഷേധം എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

കൊല്ലം: കെഎസ്ആർടിസിയിൽ ശമ്പളമില്ലാതെ തൊഴിലെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് എഐഎസ്എഫ് മധുരം വിതരണം ചെയ്തു. ഗതാഗത മന്ത്രി നീതി പാലിക്കുക, ശമ്പള കുടിശിക ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് കൊല്ലം തേവലക്കരയിൽ എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജീവനക്കാർക്ക് ശമ്പളം നൽകാതിരുന്നിട്ട് പോലും ശക്തമായ സമരങ്ങളിലേക്ക് കടന്ന് ജനജീവിതം ദുസ്സഹമാക്കാതെ ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ച വയ്ക്കുന്ന ജീവനക്കാർക്ക് എഐഎസ്എഫ് തേവലക്കര സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മധുരം വിതരണം ചെയ്തത്.
അഭിമന്യു ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ച പ്രതിഷേധം എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അമൽ സത്യശീലൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബിജിൻ, അനന്ദൻ, ആഷിക്, അഖിൽ, എബിൻ,ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സിപിഐ മൗനത്തിലാണെന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് എഐഎസ്എഫ് ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















