Kerala

'എന്തുകൊണ്ട് നായര്‍, നമ്പ്യാര്‍, നമ്പൂതിരി ഷോകേസ് പീസുകള്‍ ഇല്ല; സിപിഐഎം ദലിത് വിരുദ്ധ സവര്‍ണ പാര്‍ട്ടി': രാഹുല്‍ മാങ്കൂട്ടത്തില്‍

എന്തുകൊണ്ട് നായര്‍, നമ്പ്യാര്‍, നമ്പൂതിരി ഷോകേസ് പീസുകള്‍ ഇല്ല; സിപിഐഎം ദലിത് വിരുദ്ധ സവര്‍ണ പാര്‍ട്ടി: രാഹുല്‍ മാങ്കൂട്ടത്തില്‍
X

കൊച്ചി: കനകക്കുന്നിലെ കേരളീയം പരിപാടിയില്‍ ആദിവാസി വിഭാഗത്തെ പ്രദര്‍ശന വസ്തുവാക്കിയതില്‍ പ്രതിഷേധം ശക്തം. ഇന്ത്യയിലെ ഏറ്റവും വലിയ ദലിത് വിരുദ്ധ സവര്‍ണ്ണ പാര്‍ട്ടിയാണ് സിപിഐഎം എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. നായരുടെയോ നമ്പൂതിരിയുടെയോ ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ ഷോക്കേസ് പീസുകള്‍ പ്രദര്‍ശിപ്പിക്കാതെ എന്തുകൊണ്ടാണ് ഒരു വിഭാഗത്തെ മാത്രം സര്‍ക്കാര്‍ പ്രദര്‍ശന വസ്തു ആക്കുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസം കേരളീയം വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്മാരായ കമല്‍ഹസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം എടുത്ത വൈറല്‍ സെല്‍ഫിയേയും രാഹുല്‍ വിമര്‍ശിക്കുന്നു. വിനായകന് കിട്ടുന്ന പ്രിവിലേജ് ദലിതന്റേതല്ല, സഖാവിന്റേതാണ്. എന്നാല്‍ സഖാവ് ആണെന്നു പറഞ്ഞാലും ദലിതനായതുകൊണ്ട് വിനായകന്‍ പടിക്ക് പുറത്താണെന്ന് രാഹുല്‍ വിമര്‍ശിച്ചു.



ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

'അവന്റെ ജാതിയല്ലേ പ്രശ്നം' എന്ന് ചോദിച്ച് വിനായകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാനിറങ്ങിയ ആസ്ഥാന ന്യായീകരണ തിലകങ്ങള്‍ അടിയന്തരമായി പുറത്തിറങ്ങണം...എവിടെ നിങ്ങളുടെ പുരോഗമനവാദം? എവിടെ നിങ്ങളുടെ സ്വത്വ രാഷ്ട്രിയ ബോധം? നോക്കു പുരോഗമന മേലങ്കിയണിഞ്ഞ നിങ്ങളുടെ സര്‍ക്കാരിന്റെ ജാതി ബോധം...ഞാന്‍ വിനായകന്റെ വിഷയത്തില്‍ പറഞ്ഞ നിലപാട് എത്ര വ്യക്തമായാണ് സര്‍ക്കാര്‍ സാധൂകരിച്ചിരിക്കുന്നത്. വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്.എന്നാല്‍ പോലും ദളിതനായതുകൊണ്ടു, സഖാവ് ആണെന്നു പറഞ്ഞാലും കമലഹാസനും മോഹന്‍ലാലും മമ്മൂട്ടിയും നടനശിരോമണി വിജയനുമൊത്ത് സെല്‍ഫിയെടുക്കുമ്പോള്‍ വിനായകന്‍ പടിക്ക് പുറത്താണ്.....പറഞ്ഞ് വന്നത് ഇന്ന് കണ്ട മനുഷ്യത്വ രഹിതമായ ഒരു ചിത്രത്തെപറ്റിയാണ്.എന്തുകൊണ്ടാണ് ഒരു വിഭാഗത്തെ മാത്രം സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കുന്നത്? എന്തുകൊണ്ട് നായരുടെ ? നമ്പ്യാരുടെ ? നമ്പൂതിരിയുടെ? ക്രിസ്ത്യാനിയുടെ? മുസ്ലീമിന്റെ ? 'ഷോകേസ് പീസുകള്‍' ഇല്ല പ്രദര്‍ശിപ്പിക്കുവാന്‍? ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് വിരുദ്ധ സവര്‍ണ്ണ പാര്‍ട്ടി ഇജകങമാണ്, അത് സുന്ദരയ്യയുടെ കാലമായാലും യച്ചൂരിയുടെ കാലമായാലും....ഈ പ്രദര്‍ശനത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ അട്രോസിറ്റി കേസ് എടുക്കണം.....പിണറായി തമ്പുരാന്റെ നവോത്ഥാനം....

Next Story

RELATED STORIES

Share it