ജലനിരപ്പ് ഉയരുന്നു; വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും
BY NSH23 May 2021 1:20 PM GMT

X
NSH23 May 2021 1:20 PM GMT
കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റിമീറ്ററായി ഉയര്‍ത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്‍കി.
നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴമുന്നറിയിപ്പുള്ളതിനാലും റിസര്‍വോയറിലെ അധികജലം തുറന്നുവിടുന്നത് വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവുമെന്നതിനാലാണ് നടപടി. മെയ് 25 മുതലാണ് 10 സെന്റീമീറ്ററായി ഷട്ടറുകള്‍ ഉയര്‍ത്തുക.
Next Story
RELATED STORIES
'അടുത്ത അഞ്ചു വര്‍ഷം നിര്‍ണായകം; അഞ്ചു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്‍...
15 Aug 2022 3:04 AM GMTഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT