Kerala

വഖഫ് അവകാശ സംരക്ഷണ സമരം: ലീഗ് തീരുമാനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങും കെഎംസിസി

ലീഗ് നേതൃത്വം നടത്തിയ സമര പ്രഖ്യാപനം അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ ജാഗ്രതയാണ് കാണിക്കുന്നത്.

വഖഫ് അവകാശ സംരക്ഷണ സമരം: ലീഗ് തീരുമാനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങും കെഎംസിസി
X

ദുബയ്: വഖഫ് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമര രംഗത്തിറങ്ങാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനം കാലോചിതമെന്നും സമരം വിജയത്തിലെത്തിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അറിയിച്ചു.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും കേരള മുസ്‌ലിംകളുടെ സാമുദായിക അവകാശമാണെന്ന കാര്യം നിസ്സംശയം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലീഗ് നേതൃത്വം നടത്തിയ സമര പ്രഖ്യാപനം അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ ജാഗ്രതയാണ് കാണിക്കുന്നത്. പാര്‍ട്ടിയുടെ ഈ തീരുമാനം നടപ്പാക്കാനയി പാര്‍ട്ടിയുടെ പോഷക സംഘടന എന്ന നിലയില്‍ കെഎംസിസിയും രംഗത്തിറങ്ങുമെന്ന് യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി പി കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിങ് പ്രസിഡന്റ് യു അബ്ദുല്ല ഫാറൂഖി എന്നിവര്‍ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം സാമുദായിക രാഷ്ട്രീയമാണ്. ആ രാഷ്ട്രീയ ബോധം മുസ്‌ലിം ലീഗ് കയ്യൊഴിഞ്ഞെന്ന ആക്ഷേപം ഉയര്‍ത്തി മുസ്‌ലിം സമുദായത്തിനകത്ത് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഇന്നത്തെ തീരുമാനം. മുസ്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കൂടിയാണ് വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്. അതിലെ അംഗങ്ങള്‍ നിലപാടുകള്‍ മാറ്റുന്നത് അവരുടെ താല്‍പര്യങ്ങള്‍ അനുസരിച്ചാണ്. മുസ്‌ലിം ലീഗിന്റെ താല്‍പര്യം സമുദായത്തിന്റെ അവകാശങ്ങളുടെ സംരക്ഷണമാണ്. പാര്‍ട്ടിയുടെ ബാധ്യതയായ ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ പിന്നോട്ടില്ലെന്നും സമര സജ്ജമാണെന്നുമാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ഈ തീരുമാനം അനുസരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യും നേതാക്കള്‍ വിശദീകരിച്ചു.

കേരളത്തില്‍ സമുദായ ഐക്യം സാധ്യമാക്കിയ പഌറ്റ്‌ഫോം ആണ് മുസ്‌ലിം ലീഗ്. 1980ലെ ഭാഷാ സമരം ഉള്‍പ്പെടെ എത്രയോ ഉദാഹരണങ്ങള്‍. ഇന്നിപ്പോള്‍ ഓരോ സംഘടനകളുമായി നേരിട്ട് ഇടതു സര്‍ക്കാര്‍ ഡീല്‍ ഉറപ്പിക്കുന്നു. ഇത് സമുദായ ഐക്യം പൊളിക്കാനുള്ള പഌനാണെന്ന് തിരിച്ചറിയാന്‍ നിലവിലുള്ള രാഷ്ട്രീയക്കളികള്‍ അറിയുന്നവര്‍ക്ക് പ്രയാസമില്ല. ലീഗിനെന്നും പ്രധാനം ബാഫഖി തങ്ങള്‍സീതി സാഹിബ് ഫോര്‍മുലയാണ്. ലീഗ് ആ ഫോര്‍മുലയില്‍ തന്നെ ഈ സമരം ജയിക്കും. സമുദായം ഒന്നിച്ചു നില്‍ക്കരുതെന്നാഗ്രഹിക്കുന്ന പിന്തിരിപ്പന്‍ ഐഡിയകളെ പിന്തള്ളി പാര്‍ട്ടി ദൗത്യം നിര്‍വഹിക്കും. മുസ്‌ലിംകളുടെ അവകാശം സ്ഥാപിക്കാനും നിലനിര്‍ത്താനും സമരം ചെയ്തു നേടാനും മുസ്‌ലിം ലീഗ് നേതൃത്വം മുന്നില്‍ നിന്നാല്‍ സാധാരണക്കാരായ ബഹുജനങ്ങള്‍ ഒപ്പം നില്‍ക്കും. പാര്‍ട്ടിയുടെ അജണ്ട മാതൃകാപരമാണ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it