Kerala

വാളയര്‍: മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിലേക്ക്

വാളയര്‍: മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിലേക്ക്
X

പാലക്കാട്: വാളയര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ സമര പന്തലിലെത്തും. സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് നീതി വൈകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദര്‍ശനം നടത്തും. നിരവധി സന്നദ്ധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തുന്നുണ്ട്.

Next Story

RELATED STORIES

Share it