Kerala

ഉദ്യോഗസ്ഥ പ്രമാണിമാർ വിചാരിച്ചാൽ നിയമവ്യവസ്ഥ അട്ടിമറിക്കപ്പെടും: വി എം സുധീരൻ

തെളിവുകൾ കണ്ടെത്തുന്നതിനേക്കാൾ പകൽപോലെ തെളിഞ്ഞുനിൽക്കുന്ന സത്യത്തിന് മറയിട്ട് കേസ് ഒതുക്കി മാറ്റുന്നതിന് പോലിസിനുള്ള അസാമാന്യ 'മിടുക്ക്' അവർ കാണിച്ചു തന്നിരിക്കുന്നു.

ഉദ്യോഗസ്ഥ പ്രമാണിമാർ വിചാരിച്ചാൽ നിയമവ്യവസ്ഥ  അട്ടിമറിക്കപ്പെടും: വി എം സുധീരൻ
X

തിരുവനന്തപുരം: ഉദ്യോഗസ്ഥ പ്രമാണിമാർ വിചാരിച്ചാൽ നിയമവ്യവസ്ഥയെ തന്നെ അട്ടിമറിക്കാനാകുമെന്ന് വ്യക്തമാക്കുന്നതാണ് ശ്രീറാം വെങ്കട്ടരാമൻ സംഭവമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.

തെളിവുകൾ കണ്ടെത്തുന്നതിനേക്കാൾ പകൽപോലെ തെളിഞ്ഞുനിൽക്കുന്ന സത്യത്തിന് മറയിട്ട് കേസ് ഒതുക്കി മാറ്റുന്നതിന് പോലിസിനുള്ള അസാമാന്യ 'മിടുക്ക്' അവർ കാണിച്ചു തന്നിരിക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളായ തങ്ങളുടെ സ്വന്തക്കാരെ രക്ഷിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന ഗൂഢനീക്കങ്ങളാണ് ഇതിനെല്ലാം പ്രചോദനകരമാകുന്നത്.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് പൊതുഖജനാവിൽ നിന്ന് 56 ലക്ഷം രൂപ ചെലവ് ചെയ്ത് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരാൻ പോലും തയ്യാറായ ഭരണസംവിധാനത്തിൽ നിന്നും ഇതല്ല ഇതിനപ്പുറവും നടക്കും.

കുറ്റവാളികൾക്ക് തങ്ങളാഗ്രഹിക്കുന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാവുന്ന ആപൽക്കരമായ ദുസ്ഥിതിയാണ് കേരളത്തിലുള്ളത്. നമ്മുടെ നാട് കുറ്റവാളികളുടെ 'സ്വർഗ്ഗരാജ്യ'മായി മാറിയിരിക്കുന്നതായും സുധീരൻ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it