Kerala

വിഴിഞ്ഞത്ത് റേഷൻ പൂഴ്ത്തിവെപ്പ്; 43 ചാക്കുകളിലായി സൂക്ഷിച്ച അരി, ഗോതമ്പ് പിടിച്ചെടുത്തു

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

വിഴിഞ്ഞത്ത് റേഷൻ പൂഴ്ത്തിവെപ്പ്; 43 ചാക്കുകളിലായി സൂക്ഷിച്ച അരി, ഗോതമ്പ് പിടിച്ചെടുത്തു
X

തിരുവനന്തപുരം: വിഴിഞ്ഞം ബീച്ച് റോഡിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ അരി പോലിസ് പിടിച്ചെടുത്തു. സ്വകാര്യ വ്യക്തിയുടെ ഷെഡിൽ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഈ ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയിൽ നിന്ന് ഫുഡ് കോർപറേഷന്റെ ചാക്കുകളും കണ്ടെത്തി.

സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പോലിസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്.

റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ്ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ അമരവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

Next Story

RELATED STORIES

Share it