Kerala

പോലിസ് അകമ്പടിയില്‍ പീരങ്കി കൊണ്ടുപോവാനുള്ള ഉദ്യോഗസ്ഥശ്രമം നാട്ടുകാര്‍ വീണ്ടും തടഞ്ഞു

കഴിഞ്ഞ ആഴ്ച പീരങ്കി കൊണ്ടുപോവാന്‍ ഉദ്യോഗസ്ഥര്‍ എത്തിയയപ്പോള്‍ തടഞ്ഞിരുന്നു

പോലിസ് അകമ്പടിയില്‍ പീരങ്കി കൊണ്ടുപോവാനുള്ള ഉദ്യോഗസ്ഥശ്രമം നാട്ടുകാര്‍ വീണ്ടും തടഞ്ഞു
X

പയ്യോളി: കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലെ പീരങ്കി കൊണ്ടുപോവാനുള്ള അധികൃതരുടെ നീക്കം വീണ്ടും വിഫലമായി. കണ്ണൂര്‍ ഡിടിപിസി ഡെസ്റ്റിനേഷന്‍ ഓഫിസര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. വ്യാഴാഴ്ച രാവിലെ 10ഓടെ പോലിസ് അകമ്പടിയിലെത്തിയ ഉദ്യോഗസ്ഥര്‍ പീരങ്കി വാഹനത്തില്‍ കയറ്റിയ വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നതിനാല്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. പയ്യോളി സിഐ എം ആര്‍ ബിജു ടൂറിസം ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പീരങ്കി കൊണ്ട് പോവാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പീരങ്കി കൊണ്ടുപോവാന്‍ ഉദ്യോഗസ്ഥര്‍ എത്തിയയപ്പോള്‍ തടഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ നാവിക പടത്തലവന്‍ ആയിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ പീരങ്കി ഇരിങ്ങല്‍ കോട്ടക്കല്‍ മ്യുസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഷൗക്കത്ത് കോട്ടക്കല്‍, പി കുഞ്ഞാമു, എസ് വി സലീം, സി പി സദഖത്തുല്ല, പി പി അബ്ദുര്‍റഹ്മാന്‍, ചെറിയാവി സുരേഷ് ബാബു, പടന്നയില്‍ പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.




Next Story

RELATED STORIES

Share it