Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ര​ണ്ടുപേ​ര്‍ കൂ​ടി പിടിയി​ല്‍

ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രെ പോ​ലിസ് പി​ടി​കൂ​ടി. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ര​ണ്ടുപേ​ര്‍ കൂ​ടി പിടിയി​ല്‍
X

തിരുവനന്തപുരം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി പിടിയിൽ. അ​ന്‍​സ​ര്‍, ഉ​ണ്ണി എ​ന്നി​വ​രെ​യാ​ണ് പോ​ലിസ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രെ പോ​ലിസ് പി​ടി​കൂ​ടി. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

കേസില്‍ നാല്‌ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പോലിസ്‌ രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് സഹായം നല്‍കിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടുകൂടി രേഖപ്പെടുത്താനാണ് സാധ്യത.

ഇവരെ പോലിസ് ചോദ്യം ചെയ്‌ത്‌‌ വരികയാണ്. നിലവില്‍ 11 പേരാണ് പോലിസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലിസ് അറിയിച്ചു. പിടിയിലായവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണ സമയത്ത് മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീന്‍, തിരിച്ചറിഞ്ഞ അന്‍സാര്‍ അക്രമ സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പിടിയിലായവര്‍ പോലിസിന് മൊഴി നല്‍കി. ഫോട്ടോയിലൂടെയാണ് അന്‍സറിനെ ഷഹീന്‍ തിരിച്ചറിഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Next Story

RELATED STORIES

Share it