Kerala

വാഹന നികുതി ഇളവുകള്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സര്‍ക്കാര്‍ വിജ്ഞാപനമായി

സംസ്ഥാനത്തെ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 01.04.2020ല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 30 വരെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ (കോണ്‍ട്രാക്റ്റ് കാര്യേജും സ്റ്റേജ് കാര്യേജും ഒഴികെ) ഈ ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി മേയ് 15 വരെയും നീട്ടി ഉത്തരവായി.

വാഹന നികുതി ഇളവുകള്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സര്‍ക്കാര്‍ വിജ്ഞാപനമായി
X

തിരുവനന്തപുരം: കോണ്‍ട്രാക്ട് കാര്യേജുകളുടെ 2020 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ (ക്വാര്‍ട്ടേര്‍ലി ടാക്‌സ്) 20 ശതമാനം തുക ഇളവുനല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ, സ്റ്റേജ് കാര്യേജുകളുടെ 2020 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ മൂന്നിലൊന്ന് ഭാഗം ഇളവ് നല്‍കിയുള്ള ഉത്തരവും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 01.04.2020ല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 30 വരെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ (കോണ്‍ട്രാക്റ്റ് കാര്യേജും സ്റ്റേജ് കാര്യേജും ഒഴികെ) ഈ ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി മേയ് 15 വരെയും നീട്ടി ഉത്തരവായി.

2020 മാര്‍ച്ച് 31 വരെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ലഭിക്കുകയോ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷിക്കുകയോ ചെയ്ത വാഹനങ്ങള്‍ക്ക് 01.04.2020 മുതല്‍ ബാധകമായ വര്‍ദ്ധിച്ച നിരക്കിലുള്ള ഒറ്റത്തവണ വാഹന നികുതി ഒഴിവാക്കി ഉത്തരവായിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് 31.03.2020-ല്‍ ബാധകമായ നിരക്കില്‍ ഒറ്റത്തവണ നികുതി അടച്ചാല്‍ മതിയാവും. 2020 ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരംഭിച്ച കാലയളവില്‍ വാഹനം ഓടിക്കാന്‍ ഉദ്ദേശിക്കാത്തതും ജി ഫോറം നല്‍കാന്‍ സാധിക്കാത്തതുമായ വാഹനങ്ങളെ സംബന്ധിച്ച് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെങ്കില്‍ പോലും അവയെ നികുതി ചുമത്തുന്നതില്‍നിന്നും ഒഴിവാക്കും. എന്നാല്‍, അവര്‍ ഏപ്രില്‍ 30ന് മുമ്പ് ഈ വിവരം ബന്ധപ്പെട്ട ആര്‍ടി ഓഫിസില്‍ അറിയിക്കണം. അങ്ങനെയുള്ള കാലയളവില്‍ വാഹനം ഓടിയതായി കണ്ടെത്തിയാല്‍ മുഴുവന്‍ നികുതിയും ഈടാക്കും.

സംസ്ഥാനത്ത് വാഹനനികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് 01.04.2020 മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചും സര്‍ക്കാര്‍ ഉത്തരവായി. ഇതുപ്രകാരം 2020 മാര്‍ച്ച് 31 വരെ നാലുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. പദ്ധതി 2020 ഡിസംബര്‍ 31 വരെ തുടരും. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് (സ്വകാര്യ) വാഹനങ്ങള്‍ക്ക് 40 ശതമാനവും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും നികുതി കുടിശ്ശിക അടച്ചാല്‍ നികുതി ബാധ്യത പൂര്‍ണമായും അവസാനിപ്പിക്കാം.

ഇപ്രകാരം കുടിശ്ശിക അടച്ച വാഹനങ്ങള്‍ അത്തരം വാഹനങ്ങള്‍ പൊളിച്ചുപോയതായാലും നഷ്ടപ്പെട്ടതായാലും മറ്റ് നടപടികള്‍ അവസാനിപ്പിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന രസീതോ സമര്‍പ്പിക്കാതെ തന്നെ കുടിശ്ശിക തുക അടയ്ക്കാം. റവന്യൂ റിക്കവറി നേരിടുന്ന വാഹന ഉടമകള്‍ക്കും പദ്ധതി പ്രകാരം കുടിശ്ശിക തുക അടച്ച് ബാധ്യത പൂര്‍ണ്ണമായും തീര്‍ക്കാം. വാഹന ഉടമകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it