- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രം: വി ഡി സതീശന്‍
ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ളയാളുകള്‍ ചേര്‍ന്നാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചനയുടെ കേന്ദ്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പോലിസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമവിരുദ്ധ അറസ്റ്റും. പോലിസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അമിതാധികാരമുള്ളയാളുകള്‍ ചേര്‍ന്നാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന് പറഞ്ഞതിനാണ് കേസ് എടുത്തത്. വിമാനത്തില്‍ പ്രതിഷേധിച്ചവരുടെ പക്കല്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേ കേസില്‍ ഒരു മുന്‍ എംഎല്‍എയേയും ചേര്‍ത്തു.
എന്നാല്‍ പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് തള്ളിയിട്ട ഇ പി ജയരാജനെതിരേ ഒരു കേസും എടുത്തിട്ടില്ല. ഇത് ഇരട്ട നീതിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ഇ പി ജയരാജന്‍ ചെയ്തതെന്ന് ഇന്‍ഡിഗോ തന്നെ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമടക്കമുള്ള സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല. അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യത്തോടെ പറയാന്‍ ഞങ്ങള്‍ക്കാവും.
മുണ്ടുടുത്ത മോദി എന്ന ആക്ഷേപം തെളിയിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്. കിളിപറന്ന പോലെയാണ് നേതാക്കള്‍ പലരും പ്രവര്‍ത്തിക്കുന്നത്. സിപിഎം ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. പക്ഷെ, പ്രതിപക്ഷം ഇതൊന്നും മറക്കില്ല. സമരവും പ്രതിഷേധവുമൊന്നും ഇല്ലാതാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















