Kerala

കോൺഗ്രസ് ശൈലി മാറുകയാണ്, മാസങ്ങൾക്കകം സംഘടനാപരമായ മാറ്റമുണ്ടാകും: വി ഡി സതീശൻ

താൻ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെക്കുറിച്ച് താൻ സംസാരിക്കില്ലെന്ന് വി ഡി സതീശൻ

കോൺഗ്രസ് ശൈലി മാറുകയാണ്, മാസങ്ങൾക്കകം സംഘടനാപരമായ മാറ്റമുണ്ടാകും: വി ഡി സതീശൻ
X

കോഴിക്കോട്: കോൺഗ്രസിൽ സംഘടനാപരമായ കാര്യങ്ങളിൽ അവസാനവാക്ക് കെപിസിസി പ്രസിഡന്റിന്റേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ശൈലി മാറ്റുകയാണ്. മാസങ്ങൾക്കകം തന്നെ സംഘടനാപരമായ മാറ്റം പാർട്ടിയിലുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

താൻ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെക്കുറിച്ച് താൻ സംസാരിക്കില്ലെന്ന് വി ഡി സതീശൻ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പിനോട് എതിർപ്പില്ല. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് തീയതി തങ്ങൾക്ക് തീരുമാനിക്കാനാകില്ലെന്നും അത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പരാജയം പോലെ വിജയവും വിലയിരുത്തണമെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. പോലിസിൽ ആഭ്യന്തര വകുപ്പിന് യാതൊരു നിയന്ത്രണവുമില്ലെന്നും തെറ്റ് ചെയ്യുന്ന പോലിസുകാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it