Kerala

വാളയാര്‍ സംഭവം: വിമര്‍ശനം ശക്തമായപ്പോള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും ഇങ്ങനെയൊരു കേസില്‍ പ്രതികളെ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന് പുനരന്വേഷണത്തിന് വിധേയമാക്കണം.

വാളയാര്‍ സംഭവം: വിമര്‍ശനം ശക്തമായപ്പോള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍
X

തിരുവനന്തപുരം: വാളയാറില്‍ ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയ്‌ക്കെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടും കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും സ്വമേധയാ പോലും കേസെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ചെയര്‍പേഴ്‌സന്റെ നിലപാട്. കമ്മീഷനുമേല്‍ കുതിരകയറിയിട്ടു കാര്യമില്ലെന്നും വിഷയങ്ങളില്‍ വനിതാ കമ്മീഷന്‍ വൈകാരികമായി ഇടപെടില്ലെന്നും അധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, വനിതാ കമ്മീഷനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിക്കാന്‍ അധ്യക്ഷ നിര്‍ബന്ധിതയായത്. കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആഴത്തിലുള്ള പുനരന്വേഷണം വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും ഇങ്ങനെയൊരു കേസില്‍ പ്രതികളെ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന് പുനരന്വേഷണത്തിന് വിധേയമാക്കണം. അന്വേഷണത്തില്‍ വ്യാപ്തി വേണം. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും അന്വേഷണവിധേയമാക്കണം. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉയര്‍ന്ന ഓഫിസര്‍മാരോ പോലിസുകാരോ കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അതും അന്വേഷണവിധേയമാക്കണം.

സിഡബ്ല്യുസി ചെയര്‍മാന് വീഴ്ചപറ്റി. ചെയര്‍മാന്‍ ഒരിക്കലും പ്രതിക്കുവേണ്ടി ഹാജരാവാന്‍ പാടില്ലായിരുന്നു. ഇന്ന് നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടിചട്ടവും തെളിവ് നിയമങ്ങളും പൊളിച്ചെഴുത്തിന് വിധേയമാക്കണം. ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി ലഭ്യമല്ലാത്തവിധം പ്രതികള്‍ക്ക് പലപ്പോഴും സംശയത്തിന്റെ ആനുകൂല്യം കിട്ടുന്നുവെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്. സംശയത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. ഈ അവസ്ഥമാറണം. പോക്‌സോ കേസായതിനാല്‍ വനിതാ കമ്മീഷന് കേസെടുക്കാനാവില്ല. വസ്തുതാപരമായി സംഭവങ്ങളെ വിലയിരത്താന്‍ കേരളസമൂഹം തയ്യാറാവണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it