Kerala

വാളയാര്‍ കേസ്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞവര്‍ഷമാണ് വാളയാറില്‍ 11ഉം ഒമ്പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാളയാര്‍ കേസ്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍
X

പാലക്കാട്: വാളയാറില്‍ ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞവര്‍ഷമാണ് വാളയാറില്‍ 11ഉം ഒമ്പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടും പോലിസ് വേണ്ടരീതിയില്‍ അന്വേഷണം നടത്താന്‍ തയ്യാറായില്ല.

കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഇതെത്തുടര്‍ന്ന് പ്രതികളെ പോക്‌സോ കോടതി വെറുതെവിടുകയായിരുന്നു. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും പോലിസ് സംരക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമുള്ള ആരോപണങ്ങളുമായി പെണ്‍കുട്ടികളുടെ കുടുംബം രംഗത്തെത്തിയതോടെയാണ് വാളയാര്‍ കേസ് വീണ്ടും സജീവചര്‍ച്ചയായത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെ പ്രതികള്‍ക്ക് വേണ്ടി ഹാജരായതും വിവാദത്തിന് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it