Kerala

വാക്‌സിനേഷന്‍; ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തിലെ തിക്കും തിരക്കും ഒഴിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലിസ്

വാക്‌സിനേഷന്‍; ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തിലെ തിക്കും തിരക്കും ഒഴിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി പോലിസ്
X

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് കേന്ദ്രമായ ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ പോലിസ്. ഇന്ന് പ്രായമായ നാലു പേര്‍ കനത്ത വെലിയില്‍ കുഴഞ്ഞ് വീണിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലിസ് പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്തുവന്നത്. നാളെ മുതല്‍ അവരവര്‍ക്ക് അനുവദിച്ച സമയത്ത് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താവൂ. ഇത് അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കയ്യില്‍ കരുതണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ വരാതിരിക്കണം. ഓരോരുത്തര്‍ക്കും അനുവദിച്ച കേന്ദ്രത്തില്‍ മാത്രമേ എത്താവൂ. വാക്‌സിനേഷന് വരുന്നവര്‍ കുടിവെള്ളം, ബിസ്‌കറ്റ്, ബ്രഡ്,പഴം എന്നിവ കരുതണം. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ കയ്യില്‍ കരുതണം. സാമൂഹിക അകലം കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം. പ്രായമായവര്‍ കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍, അവരവര്‍ക്ക് ലഭിച്ച സമയത്ത് മാത്രമേ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്താവൂ എന്ന് തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it