Kerala

നദ്‌വയില്‍ യുപി പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു

പോലിസിന്റെ തിട്ടൂരത്തെ ചെറുത്തുതോല്‍പ്പിച്ച നദ്‌വയിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായ്മ അഭിനന്ദനങ്ങള്‍ അറിയിച്ചു.

നദ്‌വയില്‍ യുപി പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു
X

കോഴിക്കോട്: ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥികള്‍ക്കുനേരേ പോലിസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നോ ദാറു ഉലൂം നദ്‌വത്തുല്‍ ഉലമയിലെ വിദ്യാര്‍ഥികള്‍ സമാധാനപരമായി നടത്തിയ പ്രതിഷേധ ജാഥയ്ക്ക് നേരേ ഉത്തര്‍പ്രദേശ് പോലിസ് നടത്തിയ അതിക്രമത്തില്‍ കേരള നദ്‌വത്തുല്‍ ഉലമ അലുംനി അസോസിയേഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.

പോലിസ് ഒരുകാരണവും കൂടാതെ കാംപസിന് പുറത്ത് പ്രകടനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിവീശിയതും പോലിസ് കാംപസിലേക്ക് കയറാതിരിക്കാന്‍ പൂട്ടിയിട്ട ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ശ്രമിച്ചതും അങ്ങേയറ്റം ബാലിശമാണെന്ന് നദ്‌വി കൂട്ടായ്മ അഭിപ്രായപ്പെട്ടു. അതോടൊപ്പംതന്നെ പോലിസിന്റെ തിട്ടൂരത്തെ ചെറുത്തുതോല്‍പ്പിച്ച നദ്‌വയിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായ്മ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇതില്‍ ഭാഗവാക്കായ മലയാളി വിദ്യാര്‍ഥികളെ അസോസിയേഷന്‍ പ്രത്യേകം അഭിനന്ദിച്ചു.

കേരള നദ്‌വ അലുംനി സംസ്ഥാന പ്രസിഡന്റ് ഇസ്സുദ്ദീന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി മുബീന്‍ നദ്‌വി, അലുംനി ഉപദേശക സമിതി അംഗങ്ങളായ എം എം നദ്‌വി, ഹംസ നദ്‌വി, യൂസുഫ് നദ്‌വി, ഹഫീദ് നദ്‌വി, ശൈഖ് അന്‍സാരി നദ്‌വി, ജമാല്‍ നദ്‌വി, മറ്റ് പ്രധാന അംഗങ്ങളായ അബ്ദുല്‍ മജീദ് നദ്‌വി, അര്‍ഷദ് നദ്‌വി തുടങ്ങിയ നിരവധി നദ്‌വിമാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it