Kerala

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന അന്‍ഷദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം യുപിയിലെ ജയിലിലെത്തിയത്.

യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും
X

പാലക്കാട്‌: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കിടക്കുന്ന മകനെ കാണാന്‍ എത്തിയ മാതാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഗമം നടത്തും. ​ഗാന്ധി ജയന്തി ദിനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന അന്‍ഷദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം യുപിയിലെ ജയിലിലെത്തിയത്. എന്നാല്‍ യുപി പോലിസ് സപ്തംബര്‍ 26ന് ഇവരെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലിസിന്റെ ആരോപണം.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ വൃദ്ധരും രോഗികളുമാണ്. ആദ്യം തടവുകാരെ കാണാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച ജയിലധികൃതര്‍ പിന്നീട് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു. പതിനാല് ദിവസത്തേക്ക് കോടതി എല്ലാവരെയും റിമാൻഡ് ചെയ്തത് യോഗി സർക്കാരിന്റെ ഫാഷിസ്റ്റ് നടപടിയാണെന്ന് ആരോപിച്ച് ശനിയാഴ്ച്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

വൈകീട്ട് നാലുമണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ കാർത്തികേയൻ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ-സാംസ്കാരിക മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സംബന്ധിക്കും.

Next Story

RELATED STORIES

Share it