Kerala

എറണാകുളം-കൊല്ലം മെമു സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും

എറണാകുളം ജംങ്ഷന്‍-കൊല്ലം ജംങ്ഷന്‍ പ്രതിദിന മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06443) ഓഗസ്റ്റ് 30 മുതല്‍ വൈകിട്ട് 6.15ന് പുറപ്പെട്ട് രാത്രി 10.15ന് കൊല്ലത്ത് എത്തും. കൊല്ലംഎറണാകുളം മെമു സ്‌പെഷ്യല്‍ (06444) 30 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് പുറപ്പെട്ട് രാവിലെ 8.25ന് എറണാകുളത്തെത്തും

എറണാകുളം-കൊല്ലം മെമു സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും
X

കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസമായി എറണാകുളം-കൊല്ലം റൂട്ടില്‍ റെയില്‍വേ രണ്ടു മെമു സര്‍വീസുകള്‍ ആരംഭിക്കുന്നു. എറണാകുളം ജംങ്ഷന്‍-കൊല്ലം ജംങ്ഷന്‍ പ്രതിദിന മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06443) ഓഗസ്റ്റ് 30 മുതല്‍ വൈകിട്ട് 6.15ന് പുറപ്പെട്ട് രാത്രി 10.15ന് കൊല്ലത്ത് എത്തും. കൊല്ലംഎറണാകുളം മെമു സ്‌പെഷ്യല്‍ (06444) 30 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് പുറപ്പെട്ട് രാവിലെ 8.25ന് എറണാകുളത്തെത്തും.

ഇരുട്രെയിനുകള്‍ക്കും തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, തിരുവല്ല, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ചെറിയനാട്, മാവേലിക്കര, കായംകുളം ജങ്ഷന്‍, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും. അണ്‍റിസര്‍വ്ഡ് സര്‍വീസ് ആയതിനാല്‍ യാത്രക്കാര്‍ക്ക് കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. സീസണ്‍ ടിക്കറ്റും ലഭ്യമാവും. എക്‌സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് നിരക്കായിരിക്കും ഈടാക്കുക.

Next Story

RELATED STORIES

Share it