Kerala

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവന പിന്‍വലിക്കണം: പിഡിപി

കോയമ്പത്തൂര്‍ കേസില്‍ വിചാരണ തടവുകാരനായി ജയിലിലടക്കപ്പെട്ട മഅ്ദനിയെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവന പിന്‍വലിക്കണം: പിഡിപി
X

കോഴിക്കോട്: പത്രസമ്മേളനത്തിലൂടെ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. തെളിവിന്റെ അടിസ്ഥാനത്തില്‍ മഅ്ദനിയെ കോടതി ശിക്ഷിച്ചിരുന്നു എന്ന് പരസ്യപ്രസ്താവന നടത്തുക വഴി ജുഡീഷ്യറിയെപ്പോലും അപമാനിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്.

കോയമ്പത്തൂര്‍ കേസില്‍ വിചാരണ തടവുകാരനായി ജയിലിലടക്കപ്പെട്ട മഅ്ദനിയെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു. പ്രസ്തുത വിധി മേല്‍കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. നാളിതുവരെ ഒരു കോടതിയും മഅ്ദനിയെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല എന്നിരിക്കെ രാജ്യത്തിന്റെ ഭരണ പദവിയിലിരുന്ന് അപവാദ പ്രചാരണം നടത്തുന്ന മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it