Kerala

ശബരിമല, പൗരത്വ പ്രക്ഷോഭ സമര കേസുകൾ പിൻവലിക്കും: ചെന്നിത്തല

ഏതാവശ്യം മുൻ നിർത്തിയും സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല, പൗരത്വ പ്രക്ഷോഭ സമര കേസുകൾ പിൻവലിക്കും: ചെന്നിത്തല
X

കോട്ടയം: ശബരിമല, പൗരത്വ പ്രക്ഷോഭ സമരകാലത്തെ കേസുകൾ യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ, സമാധാനപരമായി സമരം ചെയ്തവർക്കെതിരേയെടുത്ത കേസുകളെല്ലാം പിൻവലിക്കും. ഏതാവശ്യം മുൻ നിർത്തിയും സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായി നാമജപഘോഷ യാത്ര നടത്തിയ സ്ത്രീകൾക്കെതിരെയും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചെതിർക്കുന്ന പൗരത്വ ഭേദഗതിക്കെതിരേ സമരം ചെയ്തവർക്കെതിരെയും കേസ് എടുക്കുന്നത് പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ മനോനിലയാണ്‌ കാണിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഭരണകൂടത്തിന്റെ ഇത്തരം തെറ്റുകൾ തിരുത്തും. ഐശ്വര്യ കേരള യാത്രയിൽ ശക്തമായ പങ്കാളിത്തം രേഖപ്പെടുത്തിയാണ്‌ ചങ്ങനാശ്ശേരിയിലെ ജനങ്ങളും ഈ ദുർഭരണത്തിനെതിരേ പ്രതിഷേധം അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it