Kerala

സുകുമാരന്‍ നായരുടെ നിലപാടിനോടുള്ള സമീപനം യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി

ഇത്തരം വിഷ വിത്ത് വിതയ്ക്കല്‍ കേരളീയ സമൂഹത്തിനു ഗുണപ്രദമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരന്‍ നായരുടെ നിലപാടിനോടുള്ള സമീപനം യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി
X

തിരുവനന്തപുരം: സ്പീക്കര്‍ എ എം ഷംസീറിന്റെ പരാമര്‍ശങ്ങളോട് ബന്ധപ്പെടുത്തി ഇസ്ലാമിക വിശ്വാസങ്ങളെ അവഹേളിച്ച സുകുമാരന്‍ നായരുടെ സമീപനത്തോടുള്ള യുഡിഎഫ് നിലപാട് നേതാക്കള്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് മത വിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരന്‍ നായരുടെ നിലപാടില്‍ നിശബ്ദത പുലര്‍ത്തുകയാണ്. എന്‍എസ്എസ് പോലെയുള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സംഘപരിവാര്‍ പ്രയോഗങ്ങളെ ഏറ്റെടുത്ത് പരസ്യ പ്രസ്താവന നടത്തുന്ന സുകുമാരന്‍ നായരുടെ നിലപാട് കേരളീയ പൊതുസമൂഹത്തിനു യോജിച്ചതല്ല. മതവിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ചിലരുടെ രഹസ്യ അജണ്ടയാണ് സുകുമാരന്‍ നായരിലൂടെ പ്രകടമാകുന്നത്. ദീര്‍ഘകാല ലക്ഷ്യത്തോടെ വിളവെടുക്കാമെന്ന താല്‍പര്യം മുന്നില്‍ക്കണ്ട് ഇത്തരം വിഷ വിത്ത് വിതയ്ക്കല്‍ കേരളീയ സമൂഹത്തിനു ഗുണപ്രദമാവില്ലെന്നും അദ്ദേഹം പറഞ്ഞു.






Next Story

RELATED STORIES

Share it