Kerala

ചിക്കന്‍ റോള്‍ കഴിച്ചു; കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു, 10 പേർ ചികിൽസയില്‍

വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ചിക്കന്‍ റോള്‍ കഴിച്ചു; കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു, 10 പേർ ചികിൽസയില്‍
X

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തിലധികം പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ചികിൽസയിലാണ്.

വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ചാണ് മരണം സംഭവിച്ചത്.

ഇതേ വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച പത്തോളം പേര്‍ ആശുപത്രിയില്‍ ചികിൽസയിലാണ്. എന്നാല്‍ ഇവരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ല.


Next Story

RELATED STORIES

Share it