Kerala

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: കുട്ടിയുടെ മാതാവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.ഇതിനായി വിദഗ്ദ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: കുട്ടിയുടെ മാതാവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.ഇതിനായി വിദഗ്ദ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം.മനശാസ്ത്ര വിദഗദ്ന്‍,പീഡിയാട്രീഷന്‍ എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആവശ്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ കുട്ടിയെ പിതാവിന്റെ അടുത്ത് നിന്നും മാറ്റി ശിശുക്ഷേമ സമതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കുന്നത് പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it