Kerala

സ്വര്‍ണക്കടത്ത്: ലോക്കറിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ; പ്രതികളുടെ റിമാന്റ് കോടതി നീട്ടി

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരന്ന പണത്തിനും സ്വര്‍ണത്തിനും താനും ഉത്തരവാദിയാണെന്ന് സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാപാല്‍ സമ്മതിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് സെയിന്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പി വി വിനോദ് മൊഴി നല്‍കിയതായും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു

സ്വര്‍ണക്കടത്ത്: ലോക്കറിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ; പ്രതികളുടെ റിമാന്റ് കോടതി നീട്ടി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഉറവിടം വ്യക്തമാക്കിയിരുന്നില്ലെന്ന് സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു ഗോപാല്‍ മൊഴി നല്‍കിയതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു.ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരന്ന പണത്തിനും സ്വര്‍ണത്തിനും താനും ഉത്തരവാദിയാണെന്ന് വേണുഗോഗോപാല്‍ സമ്മതിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് സെയിന്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പി വി വിനോദ് മൊഴി നല്‍കിയതായും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

സെയിന്‍ വെഞ്ചേഴ്‌സ് കമ്മീഷന്‍ നല്‍കിയതായി സ്വപ്‌ന നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വപ്‌ന നേരത്തെ മൊഴി നല്‍കിയതില്‍ കമ്മീഷന്‍ നല്‍കിയെന്ന് പറയുന്ന മറ്റുള്ളവരില്‍ നിന്നും മൊഴി രേഖപെടുത്തുമെന്നും എന്‍ഫോഴ്്‌സെന്റ് കോടതിയെ അറിയിച്ചു.സ്വപ്‌നയക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ സ്വാധീനമുള്ളതായി ഇന്ന് കോടതിയില്‍ നല്‍കിയ റിപോര്‍ടിലും എന്‍ഫോഴ്‌സമെന്റ് ആവര്‍ത്തിച്ചു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്‌നയുടെ പശ്ചാത്തലം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇരുവും വിദേശ യാത്ര നടത്തിയതിന്റെയും അവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും കോടതിയില്‍ ആവര്‍ത്തിച്ചു.

വിദേശ യാത്ര വിവരം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചതായും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു. സ്വപ്‌നയും വേണുഗോപാലും സംയുക്തമായി ബാങ്ക് ലോക്കര്‍ ആരംഭിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരുടെ റിമാന്റ് കാലാവധി നീട്ടണമെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്നു പ്രതികളുടെയും റിമാന്റാ കാലാവധി അടുത്ത മാസം ഒമ്പതു വരെ കോടതി നീട്ടി.

Next Story

RELATED STORIES

Share it