ഗതാഗത കമ്മീഷണറെ മാറ്റി; സുധേഷ്‌കുമാര്‍ പുതിയ കമ്മീഷണര്‍

നിലവിലുള്ള കമ്മീഷണര്‍ കെ പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും.

ഗതാഗത കമ്മീഷണറെ മാറ്റി; സുധേഷ്‌കുമാര്‍ പുതിയ കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കെ പത്മകുമാറിനെ നീക്കി. കോസ്റ്റല്‍ പോലിസ് എഡിജിപി സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണര്‍ കെ പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ എന്‍ പ്രശാന്തിനെ കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര, ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് സര്‍വീസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് എന്നിവ ഏകോപിപ്പിച്ച് പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് 1994ലെ കേരള മുനിസിപാലിറ്റി ആക്ട് ഭേദഗതി ചെയ്യും. ഇതിനായി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരി റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത വകയില്‍ റേഷന്‍കടക്കാര്‍ക്ക് മാര്‍ജിന്‍ ഇനത്തില്‍ നല്‍കേണ്ട 9.4 കോടി രൂപ അനുവദിക്കാനും തീരുമാനമായി. എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ എ വി തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച ആളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിനിരയായത്. ഭൂഗര്‍ഭ കേബിളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.


NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top