Kerala

മദ്യം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട പ്രതിയെ വാറ്റുകേന്ദ്രത്തില്‍നിന്ന് പിടികൂടി

കഴിഞ്ഞമാസം 17നാണ് 40 ലിറ്റര്‍ മദ്യം പിടികൂടുന്നതിനിടെ പ്രതി ഓടിരക്ഷപ്പെട്ടത്.

മദ്യം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട പ്രതിയെ വാറ്റുകേന്ദ്രത്തില്‍നിന്ന് പിടികൂടി
X

പരപ്പനങ്ങാടി: മദ്യം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട പ്രതിയെ വാറ്റുകേന്ദ്രത്തില്‍നിന്ന് പോലിസ് പിടികൂടി. താനൂര്‍ ചിറയ്ക്കല്‍ വലിയവീട്ടില്‍ ഗിരീഷിനെയാണ് പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 17നാണ് 40 ലിറ്റര്‍ മദ്യം പിടികൂടുന്നതിനിടെ പ്രതി ഓടിരക്ഷപ്പെട്ടത്.

താനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി ഒട്ടുമ്പുറത്തുനിന്ന് ചാരായം വാറ്റുന്നതിടെ ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ നാല് അബ്കാരി കേസുകള്‍ നിലവിലുണ്ട്.

Next Story

RELATED STORIES

Share it