വിനോയാത്ര സംഘത്തിന് ഭക്ഷ്യ വിഷബാധയേറ്റു; യുവാവ് മരിച്ചു
സ്വന്തമായി തയാക്കിയ ഭക്ഷണമാണ് സംഘം കഴിച്ചിരുന്നത്. പുറത്ത് നിന്ന് വേറേ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിഷബാധയേറ്റവര്‍ പറയുന്നത്.വയറിളക്കവും ഛര്‍ദ്ദിയും കലശലായതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ മരിച്ചത്.ഇടുക്കി രാമക്കല്‍മേട്ടിയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഞായറാഴ്ച തിരിച്ച് വരും വഴിയാണ് ഇവര്‍ക്ക് അസ്വസ്ഥത തുടങ്ങിയത്.ഇവര്‍ തയാറാക്കിക്കൊണ്ുപോയ ഭക്ഷണം ഇടയക്ക് ചൂടാക്കിയിരുന്നു.അങ്കമാലി നായത്തോട് സ്വദേശികളായ മുപ്പതോളം പേരാണ് ഉണ്ടായിരുന്നത്

കൊച്ചി: വിനോദ യാത്രസംഘത്തിന് ഭക്ഷ്യ വിഷബാധ.യുവാവ് മരിച്ചു. 13 പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നായത്തോട് നമ്പ്യാരത്തുപറമ്പില്‍ എന്‍ പി അനില്‍കുമാര്‍ (30) ആണ് മരിച്ചത്. നായത്തോട് സ്വദേശികളായ അജിത്ത് (22), ജിതിന്‍ (29), വിനിഷ് (33), ഷാന്‍ (32), മസുജിത്ത് (25), വിഷ്ണുജറാര്‍ദനന്‍ (27), അതുല്‍ (24), വിഷ്ണു (25), ഡിബിന്‍ (37), അനീഷ് (28), ലാലു (26), കവര പറമ്പ് സ്വദേശി ജോമോന്‍ എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ മറ്റുള്ളവര്‍. ഡ്രൈവര്‍ പ്രദീഷിനെ പ്രാഥമിക ചികില്‍സനല്‍കി വിട്ടയിച്ചു.
സ്വന്തമായി തയാക്കിയ ഭക്ഷണമാണ് സംഘം കഴിച്ചിരുന്നത്. പുറത്ത് നിന്ന് വേറേ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിഷബാധയേറ്റവര്‍ പറയുന്നത്.വയറിളക്കവും ഛര്‍ദ്ദിയും കലശലായതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ മരിച്ചത്.ഇടുക്കി രാമക്കല്‍മേട്ടിയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഞായറാഴ്ച തിരിച്ച് വരും വഴിയാണ് ഇവര്‍ക്ക് അസ്വസ്ഥത തുടങ്ങിയത്.ഇവര്‍ തയാറാക്കിക്കൊണ്ുപോയ ഭക്ഷണം ഇടയക്ക് ചൂടാക്കിയിരുന്നു.അങ്കമാലി നായത്തോട് സ്വദേശികളായ മുപ്പതോളം പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ വിനോദയാത്രക്ക് പോയ സംഘം അന്നു വൈകിട്ട് തിരിച്ച് വരുവാനാണ് തീരുമാനിച്ചത്. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. വയറിലെ അസ്വസ്ഥതയുടെ തുടര്‍ന്ന് തിരിച്ചുള്ള യാത്രമാധ്യേ നാലു സ്ഥലങ്ങളിലായി ശൗചാലയത്തില്‍ പോകേണ്ടി വന്നതാണ് താമസിക്കാന്‍ കാരണമായതത്രെ. സംഘത്തിലെ 14 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അനില്‍കുമാറിനെ വിദഗ്ദ ചികില്‍സയക്കായി കൊച്ചിയിലേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT