Kerala

സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു; ഏരിയാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

കറുകപൂത്തൂർ പീഡനക്കേസിൽ ഒരാഴ്ചയിലേറെ വൈകിയാണ് പോലിസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമർശനമുണ്ട്.

സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു; ഏരിയാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
X

പാലക്കാട്: സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു എന്ന് ആരോപണം. തൃത്താല ഏരിയാ സമ്മേളനത്തിലാണ് സിപിഎം ജില്ലാ നേതാക്കൾക്കെതിരേ പ്രതിനിധികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കറുകപുത്തൂർ, എടപ്പാൾ കേസുകൾ മുൻ നിർത്തിയാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്.

ഇന്നലെയായിരുന്നു ഏരിയാ സമ്മേളനം ആരംഭിച്ചത്. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ വെച്ചായിരുന്നു പ്രതിനിധികൾ നേതാക്കൾക്കെതിരേ രൂക്ഷ വിമർശനമുയർത്തിയത്.

കറുകപൂത്തൂർ പീഡനക്കേസിൽ ഒരാഴ്ചയിലേറെ വൈകിയാണ് പോലിസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമർശനമുണ്ട്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.

മാത്രമല്ല, എം.ബി. രാജേഷ് തൃത്താലയിൽ മൽസരിക്കാൻ വന്ന സമയത്ത് പലരും അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, എംബി രാജേഷിന് വേണ്ടി പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും അവരെ സമ്മേളനങ്ങളിൽ നിന്നും മാറ്റിനിർത്താനുമാണ് നേതാക്കൾ ശ്രമിച്ചതെന്നും വിമർശനമുയർന്നു.


Next Story

RELATED STORIES

Share it