Kerala

കൊല നടത്തിയത് തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി; മാതാവിന്റെ മുഖം വെട്ടി വികൃതമാക്കി

ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ ആരും ഇടപെട്ടില്ല.

കൊല നടത്തിയത് തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി; മാതാവിന്റെ മുഖം വെട്ടി വികൃതമാക്കി
X

തൃശൂര്‍: തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇഞ്ചക്കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട മകന്‍ അനീഷിനായി തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ ആരും ഇടപെട്ടില്ല. പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ അനീഷ് കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടനും ചന്ദ്രികയും അയല്‍വീടുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. സ്വത്തിനെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടന്‍ റബര്‍ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല.

Next Story

RELATED STORIES

Share it