- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ കാറപകടം; ചാവക്കാട് സ്വദേശി മരിച്ചു
ഇന്നലെ രാത്രിയിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ വരികയായിരുന്ന കാറുകള്‍ നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
തൃശൂര്‍: കയ്പമംഗലം കൊപ്രക്കളത്ത് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ചാവക്കാട് സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടില്‍ നാരായണന്റെ മകന്‍ ഷനു ദാസ് (22) ആണ് മരിച്ചത്. പരിക്കേറ്റ ചേറ്റുവ പൊതുവാപറമ്പില്‍ ഉദയന്റെ മകന്‍ വിഷ്ണു (24), മറ്റൊരു കാറിലുണ്ടായിരുന്ന പടിഞ്ഞാറെ വെമ്പല്ലൂര്‍ വടക്കേടത്ത് വീട്ടില്‍ സുരബ് (45), ഭാര്യ കൈതക്കാട്ട് പ്രഭിത എന്നിവരെ പരിക്കുകളോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ വരികയായിരുന്ന കാറുകള്‍ നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഷനുദാസിനെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയങ്കിലും വഴി മധ്യേ മരിച്ചു. കയ്പമംഗലം പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.







