Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31 ന്; ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍

ഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31 ന്; ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍
X

കൊച്ചി: തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. പി ടി തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മെയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.

ഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്. മൽസരിക്കാം എന്നൊരു വ്യക്തമായ ഉറപ്പ് ഉമ നല്‍കിയിട്ടില്ല.

പഞ്ചാബിലെ മികച്ച വിജയത്തോടെ രാജ്യവ്യാപകമായി ഉണര്‍ന്ന ആം ആദ്മി പാര്‍ട്ടിയും തൃക്കാക്കരയില്‍ ഒരു കൈ നോക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ട്വന്റി 20യുമായി സഹകരിച്ചാണ് ആം ആദ്മി കേരളത്തില്‍ മുന്നോട്ട് പോകുന്നത്.

Next Story

RELATED STORIES

Share it