മൂന്ന് ആയുര്‍വേദ നഴ്‌സിങ് വിദ്യാര്‍ഥിനികളെ കാണാനില്ല

മൂന്ന് ആയുര്‍വേദ നഴ്‌സിങ് വിദ്യാര്‍ഥിനികളെ കാണാനില്ല

പത്തനംതിട്ട: അടൂരില്‍ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ കാണാനില്ല. കൃപാ മാത്യു, സോജ ബിനു, ജോര്‍ജീന കെ സണ്ണി എന്നിവരെയാണ് ഇന്നലെ മുതല്‍ കാണാതായത്. പൂനെ, നിലമ്പൂര്‍, സീതത്തോട് സ്വദേശിനികളായ വിദ്യാര്‍ഥിനികളാണിവർ. വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിയോടെ നേഴ്‌സിങ്ങ് ഹോമിന് മുന്നിലെ സ്‌റ്റേഷനറി കടയില്‍ നിന്നും പെന്‍സില്‍ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടവരുണ്ട്. പിന്നീട് മൂവരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലിസില്‍ പരാതി നല്‍കി. അടൂരിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ഥിനികളാണ് ഇവര്‍. കാണാതായ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇവരുടെ ആണ്‍ സുഹ്യത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറം സ്വദേശിനിയാണ് കൃപാ മാത്യു ( 18) ജോര്‍ജിന കെ സണ്ണി (19) പത്തനംതിട്ട സീതത്തോട് സ്വദേശിനിയാണ്. സോജ ബിനു ( 19 ) കൊട്ടരക്കര സ്വദേശിയാണെങ്കിലും കുടുംബം പുനയില്‍ സ്ഥിരതാമസക്കാരാണ്. മൂവരും ഉറ്റ സുഹുത്തുക്കളാണെന്നറിയുന്നു. അടുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top