പ്രളയശേഷം തൊഴിലുറപ്പില്‍ പുതിയതായെത്തിയത് 63285 കുടുംബങ്ങള്‍
മാര്‍ച്ചിനകം പത്തു കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ നാലു ലക്ഷം കുടുംബങ്ങള്‍ക്ക് ശരാശരി 100 ദിവസം തൊഴില്‍ ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം പത്തു കോടി തൊഴില്‍ ലഭ്യമാകും വിധം ലേബര്‍ ബജറ്റ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തത് 63285 കുടുംബങ്ങള്‍. പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി സഹായകമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രളയബാധിത ജില്ലകള്‍ക്ക് 50 തൊഴില്‍ ദിനങ്ങള്‍ പ്രത്യേകം അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 16നു ശേഷം 9.52 ലക്ഷം കുടുംബങ്ങളില്‍ 10.56 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ 5.03 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.
മാര്‍ച്ചിനകം പത്തു കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ നാലു ലക്ഷം കുടുംബങ്ങള്‍ക്ക് ശരാശരി 100 ദിവസം തൊഴില്‍ ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം പത്തു കോടി തൊഴില്‍ ലഭ്യമാകും വിധം ലേബര്‍ ബജറ്റ് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേബര്‍ ബജറ്റിന് ആനുപാതികമായി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമതാണ്.
നടപ്പു സാമ്പത്തിക വര്‍ഷാരംഭത്തില്‍ 550 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായതോടെ ഡിസംബറില്‍ തന്നെ ഈ ലക്ഷ്യം കൈവരിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ ബഡ്ജറ്റ് 700 ലക്ഷം തൊഴില്‍ദിനങ്ങളായി പുതുക്കി അംഗീകരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തിന്റെ 106.61 ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം.
20 ലക്ഷം കുടുംബങ്ങളില്‍ നിന്ന് 24 ലക്ഷം തൊഴിലാളികളാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായുള്ളത്. ഇതില്‍ 16 ലക്ഷം പേര്‍ ഈ വര്‍ഷം തൊഴില്‍ ചെയ്തിട്ടുണ്ട്. 90 ശതമാനമാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം. ഈ വര്‍ഷം ഇതുവരെ 2321.39 കോടി രൂപ ചെലവായി. ഇതില്‍ 871.90 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേതനയിനത്തില്‍ ലഭിക്കാനുണ്ട്. 2018-19ല്‍ 1.49 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. ഇതില്‍ 12518 പട്ടികവര്‍ഗ കുടുംബങ്ങളുണ്ട്. 400 ലധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ 200 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയും രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് 150 ദിവസത്തിലധികം തൊഴില്‍ ലഭിക്കുകയും ചെയ്തു.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT