Kerala

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ഞായറാഴ്ച രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. സിപിഎം സംസ്ഥാന സമിതിക്കു ശുപാര്‍ശ കൈമാറി.

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ തിരഞ്ഞെടുപ്പില്‍ കെ ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഞായറാഴ്ച രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. സിപിഎം സംസ്ഥാന സമിതിക്കു ശുപാര്‍ശ കൈമാറി. ചാക്ക കൗണ്‍സിലറും നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണു ശ്രീകുമാര്‍. ബിജെപി സ്ഥാനാര്‍ഥിയായി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍ മല്‍സരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും.

വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മേയര്‍ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈമാസം 12 നാണു തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള മേയര്‍ തിരഞ്ഞെടുപ്പ്. സിപിഎമ്മിന് നഗരസഭയില്‍ തനിച്ചുഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സിപിഎം ഭരണം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. നിലവില്‍ നഗരസഭയില്‍ എല്‍ഡിഎഫ്- 37, ബിജെപി- 35, യുഡിഎഫ്-17 എന്നിങ്ങനെയാണു കക്ഷിനില.

Next Story

RELATED STORIES

Share it