- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുനാവായയിൽ കെ റെയില്‍ കുറ്റി മാറ്റാന്‍ അധികൃതരെത്തി; തടഞ്ഞ് സമര സമിതി
രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ ഗൂഢ ലക്ഷ്യം ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം.

മലപ്പുറം: സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് മലപ്പുറം തിരുനാവായയിൽ വീണ്ടും പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലുകൾ വില്ലേജ് ഓഫിസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമവും സമരസമിതി തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം അതിരടയാള കല്ലുകള്‍ പഞ്ചായത്ത് ഭൂമിയില്‍ ഇറക്കി.
രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ ഗൂഢ ലക്ഷ്യം ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. എന്നാല്‍ അനുയോജ്യമായ മറ്റ് സ്ഥലം ഇല്ലാത്തത് കൊണ്ടാണ് ഇവിടേക്ക് തന്നെ മാറ്റുന്നത് എന്നാണ് സിൽവർ ലൈൻ അധികൃതരുടെ വിശദീകരണം. സില്‍വര്‍ ലൈന്‍ പ്രതിഷേധം ശക്തമായിരുന്ന മലപ്പുറം തിരുനാവായയില്‍ ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് വില്ലേജ് ഓഫിസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമാണ് ഇന്ന് സമരസമതി പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞത്.
ഇതേ സ്ഥലത്ത് നിന്ന് നേരത്തെയും അതിരടയാള കുറ്റികള്‍ പൊതു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം കെ റെയില്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അന്നും നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരുമെത്തി അധികൃതരുടെ നീക്കം തടഞ്ഞു. തിരുനാവായ എടക്കുളത്താണ് രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു അന്ന് സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവച്ചത്. തുടര്‍ന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും എത്തി ഇത് തടയുകയായിരുന്നു.
അന്ന് ഇറക്കിയ കുറ്റികളെല്ലാം നാട്ടുകാര്‍ വാഹനത്തിലേക്ക് തന്നെ തിരിച്ചു കയറ്റിയിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്സ് ആൻഡ് ബ്രിഡ്സജസ് കോര്‍പറേഷന്‍റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നാണ് തന്ന് കെ റയിലിന്‍റെ വീശദീകരണം. ഇന്ന് വീണ്ടും കുറ്റികള്‍ പഞ്ചായത്ത് ഭൂമിയില്‍ നിന്നും മാറ്റാനായി അധികൃതര്‍ എത്തിയപ്പോഴും സമരസമിതി പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു. ഇത്തവണ സില്‍വര്‍ ലൈന്‍ അതിരടയാള കല്ലുകള്‍ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനാണ് എത്തിയതെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്.
സമരസമിതി പ്രവര്‍ത്തകര്‍ എത്തിയതോടെ പോലിസെത്തി സമരസമിത പ്രവര്‍ത്തകരെ മാറ്റി. തുടര്‍ന്ന് കെ റെയില്‍ അധികൃതര്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് കല്ലുകള്‍ വില്ലേജ് ഓഫിസിന്‍റെ ഭൂമിയിലേക്ക് മാറ്റി. എന്നാല്‍, പഞ്ചായത്തില്‍ ഒരിടത്തും അതിരടയാള കല്ലുകള്‍ സൂക്ഷിക്കാന്‍ സമ്മതിക്കില്ലെന്നും രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ കെ റെയില്‍ അധികൃതര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നുമാണ് സമരസമിതിക്കാരുടെ ആരോപണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















